tariq-anwar

തിരുവനന്തപുരം: ക്രൈസ്‌തവ സഭകളെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി എ ഐ സി സി പ്രതിനിധികൾ. താരിഖ് അൻവർ കർദ്ദിനാൾ മാർ ക്ലീമിസ് ബാവയുമായി കൂടിക്കാഴ്‌ച നടത്തി. എ ഐ സി സി സെക്രട്ടറി ഐവാൻ ഡിസൂസയും ആന്റോ ആന്റണി എം പിയും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്‌തവ സമൂഹം യു ഡി എഫിൽ നിന്ന് അകന്നുവെന്ന വികാരമാണ് എ ഐ സി സിക്കുളളത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏത് തരത്തിലാണ് ക്രൈസ്‌തവ സഭകളുടെ വിശ്വാസം നേടേണ്ടത് എന്നാണ് കൂടിക്കാഴ്‌ചയിൽ പ്രധാനമായും ചർച്ചയായത്. മാർത്തോമ സഭയുടെ പ്രതിനിധികളുമായും ഐവാൻ ഡിസൂസ കൂടിക്കാഴ്‌ച നടത്തി.