ഇന്ന് നടൻ ജഗതി ശ്രീകുമാറിന്റെ എഴുപതാം ജന്മദിനമാണ്. സിനിമാ രംഗത്തെ പ്രമുഖരും ആരാധകരുമുൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേർന്നിരിക്കുന്നത്. അച്ഛന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് മകളും നടിയുമായ ശ്രീലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്.
പിതാവിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രീലക്ഷ്മി ആശംസയുമായെത്തിയിരിക്കുന്നത്. 'പിറന്നാളാശംസകൾ പപ്പാ, ഐ ലവ് യൂ...മിസ് യൂ എന്ന അടിക്കുറിപ്പോടെയാണ് താരപുത്രി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ജഗതി ശ്രീകുമാറിന് കലയിലുണ്ടായ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ.