ഡ്രൈചിക്കൻ
ചേരുവകൾ
കോഴിയിറച്ചി - 1 കിലോ, 12
കഷണങ്ങൾ ആക്കിയത്
തക്കാളി, സവാള - 4 എണ്ണം വീതം,
പൊടിയായരിഞ്ഞത്
പച്ചമുളക് - 2 എണ്ണം, നീളത്തിൽ അരിഞ്ഞത്
മഞ്ഞൾപ്പൊടി - 1 ടീ.സ്പൂൺ
വെളുത്തുള്ളി - 8 അല്ലി, ചതച്ചത്
ഇഞ്ചി - 2 നീളത്തിൽ, ഗ്രേറ്റ് ചെയ്തത്
ഗരം മസാലപ്പൊടി - 2 ടേ. സ്പൂൺ
മല്ലിയില - 50 ഗ്രാം, പൊടിയായരിഞ്ഞത്.
ഉപ്പ് - പാകത്തിന്
ചിക്കൻ സ്റ്റോക്ക് - 2 ക്യൂബുകൾ
എണ്ണ - 2 ടേ. സ്പൂൺ
തയ്യാറാക്കുന്ന വിധം
എണ്ണ ഒരു സോസ്പാനിൽ ഒഴിച്ച് ചൂടാക്കുക. സവാളയിട്ട് വറുത്ത് ബ്രൗൺ നിറമാക്കുക. മല്ലിയില ഒഴിച്ചുള്ള ചേരുവകൾ ചേർത്ത് നന്നായിളക്കുക. 40 മിനിട്ട് ചെറുതീയിൽ വയ്ക്കുക. തുടരെ ഇളക്കുക. വാങ്ങി വച്ച് മല്ലിയില ചേർക്കുക.
ഡർബാർ ചിക്കൻ
ചേരുവകൾ
കോഴിയിറച്ചി - 1 കിലോ, 10 - 12 കഷണങ്ങളായി മുറിച്ചത്
കടലപ്പരിപ്പ് - 150 ഗ്രാം
ഉപ്പ് - പാകത്തിന്
വെള്ളം - ഒന്നേകാൽ ലിറ്റർ
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 10 അല്ലി
ഉണക്കമുളക് - 4 എണ്ണം
നെയ്യ് - 3 ടേബിൾ സ്പൂൺ
ഗരംമസാല - 2 ടേബിൾ സ്പൂൺ
കശകശ - 1/2 ടേ. സ്പൂൺ
സവാള - 2 എണ്ണം, പൊടിയായരിഞ്ഞത്
മഞ്ഞൾപ്പൊടി - 1/2 ടീ. സ്പൂൺ
പുളി പിഴിഞ്ഞത് - 2 ടീ. സ്പൂൺ
തേങ്ങാപ്പാൽ - 250 എം.എൽ
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പിൽ ഉപ്പ് ചേർത്ത് വെള്ളത്തിൽ പകുതിയും ഒഴിച്ച് മുക്കാൽ മണിക്കൂർ വേവിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഉണക്കമുളകും കൂടി നന്നായരക്കുക. ഒരു സോസ് പാനിൽ നെയ്യൊഴിച്ച് സവാള അരിഞ്ഞതും ദാൾ മിശ്രിതവും മഞ്ഞളും ചേർത്ത് 3 -4 മിനിട്ട് ഇടത്തരം തീയിൽ വറുക്കുക. മറ്റ് ചേരുവകളും കൂടി ചേർത്ത് 40 മിനിട്ട് ചെറുതീയിൽ വയ്ക്കുക. ഇടയ്ക്ക് ഇളക്കുക. വാങ്ങി ചൂടോടെ വിളമ്പുക.
പെപ്പർ ചിക്കൻ റോസ്റ്റ്
ചേരുവകൾ
കോഴിയിറച്ചി - 1 കിലോ
തക്കാളി - 4 എണ്ണം, പൊടിയായരിഞ്ഞത്
സവാള - 3 എണ്ണം, നീളത്തിലരിഞ്ഞത്
വെള്ളം - 6 ഔൺസ്
വിനാഗിരി, ബട്ടർ - 2 ടേ. സ്പൂൺ. വീതം
കുരുമുളകുപൊടി - 1 ടീ. സ്പൂൺ
വെളുത്തുള്ളി അരച്ചത് - 1 ടീ. സ്പൂൺ
ഇഞ്ചി - അരച്ചത് 1 1/2 ടീ. സ്പൂൺ
ഉപ്പ് - പാകത്തിന്
സസ്യഎണ്ണ - 2 ടേബിൾ സ്പൂൺ
പഞ്ചസാര - 2 നുള്ള്
തയ്യാറാക്കുന്ന വിധം
വിനാഗിരി, ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, ഉപ്പ്, കുരുമുളക് എന്നിവ തമ്മിൽ ചേർത്ത് വയ്ക്കുക. കോഴിയിറച്ചി വൃത്തിയാക്കിയത് ഒന്നോടെ എടുത്ത് ഒരു ഫോർക്കിന്റെ സഹായത്താൽ അവിടവിടെ കുത്തി വിനാഗിരി മിശ്രിതം ചേർത്ത് പിടിപ്പിച്ച് ഒരുമണിക്കൂർ വയ്ക്കുക. ഒരു സോസ്പാനിൽ ബട്ടറും എണ്ണയും ഒഴിച്ച് ചൂടാക്കി തക്കാളിയും സവാളയും ചേർക്കുക. ചെറുതീയിൽ വച്ച് 3 - 4 മിനിട്ട് വറുക്കുക. കോഴിയിറച്ചിയും പഞ്ചസാരയും വെള്ളവും ചേർത്ത് നാന്നായിളക്കി 45 മിനിട്ട് വച്ച് വേവിച്ച് വയ്ക്കുക.
സ്പൈസി ചിക്കൻ ഫ്രൈ
ചേരുവകൾ
കോഴിയിറച്ചി - 1 കിലോ, 8 കഷണങ്ങൾ ആക്കിയത്
എണ്ണ - വറുക്കാൻ
മാരിനേറ്റിനുള്ള ചേരുവകൾ:
(പുരട്ടിപ്പിടിപ്പിക്കാനുള്ളവ)
മല്ലിപ്പൊടി - 1 1/2 ടീ. സ്പൂൺ
പട്ട - 3 നീളത്തിൽ, പൊടിച്ചത്
ഏലയ്ക്കാ - 4 എണ്ണം, പൊടിച്ചത്
പെരിഞ്ചീരകം - 1/2 ടീ. സ്പൂൺ
ഗരംമസാലപ്പൊടി - 1 ടേ.സ്പൂൺ
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - 1 കഷണം
സവാള, തക്കാളി - 1 എണ്ണം വീതം
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
സവാള ഗ്രേറ്റ് ചെയ്ത് വയ്ക്കുക. തക്കാളി തിളച്ച വെള്ളത്തിലിട്ട് വാട്ടി, തൊലി കളഞ്ഞ് മിക്സിജാറിലാക്കി നന്നായടിച്ച് വയ്ക്കുക. ഇതിൽ മാരിനേറ്റ് ചെയ്യാൻ കുറിച്ച മറ്റ് ചേരുവകൾ കൂടി ചേർക്കുക. ഒന്നുകൂടി നന്നായടിച്ച് കോഴിയിറച്ചി കഷണങ്ങളിട്ട് അരമണിക്കൂർ വയ്ക്കുക. കോഴിയിറച്ചി കഷണങ്ങൾ ഒരു സോസ്പാനിൽ ഇട്ട് ഇടത്തരം തീയിൽ വച്ച് അരമണിക്കൂർ വേവിക്കുക. ഇടക്കിളക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കോഴിയിറച്ചി വേവിച്ചതിട്ട് 5 - 6 മിനിട്ട് വറുത്ത് വാങ്ങുക.
ചിക്കൻ ലോലിപോപ്പ്
ചേരുവകൾ
ചിക്കൻ - 12 പീസ്
സവാള പേസ്റ്റ് - 4 ടീസ്പൂൺ
വെളുത്തുള്ളി - 1 ടീസ്പൂൺ
ഇഞ്ചി - 1 ടീസ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
ഉപ്പ് - പുരട്ടിയെ
ടുക്കുവാൻ
കോൺഫ്ളോർ - 3 ടേബിൾ സ്പൂൺ
മൈദ - ഒരു നുള്ള്
ബേക്കിംഗ് സോഡ - ഒരു നുള്ള്
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഴുകിയെടുത്ത് ഇതിൽ ഉപ്പും മുളകുപൊടിയും വിതറുക. ഒരു പാത്രത്തിൽ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റുകൾ കൂട്ടിക്കലർത്തുക. ഇതിലേക്ക് കുരുമുളകുപൊടിയും ചേർത്തിളക്കണം. ഈ പേസ്റ്റ് ചിക്കൻ കഷ്ണങ്ങളിൽ പുരട്ടി വയ്ക്കുക. ഇത് 15 മിനിറ്റു നേരം വയ്ക്കണം. മറ്റൊരു പാത്രത്തിൽ കോൺഫ്ളോർ, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ കൂട്ടിക്കലർത്തുക. ഇതിൽ അൽപം വെള്ളം ചേർത്ത് പേസ്റ്റാക്കണം. ഇതിൽ ചിക്കൻ കഷണങ്ങൾ മുക്കി വയ്ക്കുക. ഒരു പാനിൽ എണ്ണ തിളപ്പിച്ച് ചിക്കൻ കാലുകൾ ഇരുവശവം ഇളം ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരാം.