cinema

നവാഗതനായ സൂരജ് സുകുമാരൻ നായർ സംവിധാനം ചെയ്യുന്ന ചിത്രം 'റൂട്ട്മാപ്പി' ന്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. ഡോ.സോഹൻ റോയ് , അജു വർഗീസ്, എം. പദ്മകുമാർ, എബ്രിഡ് ഷൈൻ, ഹേമന്ത് മേനോൻ, സീമ ജി നായർ, അനു സിത്താര എന്നിങ്ങനെ ചലച്ചിത്ര ലോകത്തെ പ്രമുഖർ അവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് പോസ്‌റ്റർ പുറത്തിറക്കിയത്.
തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ച 'റൂട്ട്മാപ്പ്' ഒരു ഫ്ളാറ്റിനുള്ളിൽ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ് പറയുന്നത്.

ഇൻഡിവുഡ് ടാലന്റ് ഹണ്ട് വിജയിയായ സിൻസീർ നായകനാവുന്ന ചിത്രത്തിൽ ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, ഗോപു കിരൺ, ശ്രുതി റോഷൻ, നാരായണൻ കുട്ടി, സുനിൽ സുഖദ, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര എന്നിവർ പ്രധാവേഷങ്ങളിൽ എത്തുന്നു.
ഛായാഗ്രഹണം ആഷിഖ് ബാബു, കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും, അശ്വിൻ വർമ്മയും ചേർന്നാണ്. തിരക്കഥ അരുൺ കായംകുളം. പദ്മശ്രീ മീഡിയ ഹൗസിന്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കോവിഡ് നിയന്ത്രങ്ങൾ മാറിയ ശേഷം തീയറ്ററുകൾ തുറക്കുന്നതനുസരിച്ച് മാർച്ച് അവസാത്തോടെ ചിത്രം തീയറ്ററുകളിൽ തന്നെ പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.