സൗന്ദര്യമായാലും ആരോഗ്യമായാലും കറ്റാർവാഴയെ മറക്കരുത്. അത്രത്തോളം ഗുണഗണങ്ങളുള്ള ഒന്നാണ് കറ്റാർവാഴയെന്ന് സാരം. ഇതാ കറ്റാർവാഴ വച്ചുള്ള ചില സൂത്രവിദ്യകൾ.
കറ്രാർവാഴയുടെ നീര്, തൈര്, മുൾട്ടാണിമിട്ടി എന്നിവ യോജിപ്പിച്ച് തലയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകികളയാം. ഇത് മുടിയുടെ തിളക്കം വർദ്ധിക്കാൻ സഹായിക്കുന്നു.
കറ്റാർവാഴയുടെ ജെല്ല് ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് കൺതടത്തിലും കൺപോളകളിലും വയ്ക്കുന്നത് കണ്ണുകൾക്ക് നല്ലതാണ്.
കറ്റാർവാഴ ജെല്ല്, തുളസിയില നീര്, പുതിനയിലയുടെ നീര് എന്നിവ ഒരു സ്പൂൺ അളവിൽ എടുത്ത് യോജിപ്പ് 20 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. മുഖത്തെ കറുത്തപാടുകൾ നീക്കാൻ സാധിക്കുന്നു.
മുഖത്തെ കരിവാളിപ്പാണ് സ്ത്രീകളുടെ മറ്റൊരു പ്രധാന പ്രശ്നം അതിനാൽ ഒരു സ്പൂൺ കറ്റാർവാഴ നീരും, അര സ്പൂൺ കസ്തൂരി മഞ്ഞളും ചേർത്ത് 15 മിനിറ്റ് മുഖത്ത് പുരട്ടാവുന്നതാണ്.
മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അഴകിനും കറ്റാർവാഴ വളരെ ഉത്തമമാണ്. കറ്റാർവാഴ ചേർത്ത് കാച്ചിയ എണ്ണ തലയിൽ തേയ്ക്കാം.