പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വർത്തമാനത്തിന് കേന്ദ്ര സെൻസർ ബോർഡ് റിസീവിംഗ് കമ്മിറ്റിയുടെ പ്രദർശനാനുമതി. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ജെഎൻ യു സമരം പ്രമേയമായ ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത് നേരത്തെ വിവാദം ആയിരുന്നു.സ്വാതന്ത്ര സമരസേനാനി മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിനെ കുറിച്ചുള്ള ഗവേഷണം നടത്താനായി ഡൽഹിയിലേക്ക് പോയ മലബാറിൽ നിന്നുള്ള ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാർത്ഥിനിയയാണ് പാർവതി വർത്തമാനത്തിൽ എത്തുന്നത് .
ബെൻസി പ്രൊഡക്ഷൻ ബാനറിൽ ബെൻസി നാസറും ആര്യാടൻ ഷൗക്കത്തും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ദേശീയ അവാർഡ് ജേതാക്കൾ ഒരുമിക്കുന്ന സിനിമ എന്ന പ്രത്യേകതകൂടിയുണ്ട് വർത്തമാനത്തിന്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ സിദ്ധാർഥ് ശിവയാണ് സംവിധായകൻ. റോഷൻ മാത്യു, സിദ്ദീഖ് എന്നിവരാണ് മറ്റ് താരങ്ങൾ.