sohil-khan

മുംബയ്: ബോളിവുഡ് നടൻമാരും സൽമാൻഖാന്റെ സഹോദരങ്ങളുമായ അർബാസ് ഖാൻ, സൊഹൈൻഖാൻ, മകൻ നിർവാൻ ഖാൻ എന്നിവർക്കെതിരെ ക്വാറന്റൈൻ ലംഘിച്ചതിന് പൊലീസ് കേസെടുത്തു.

ഇവരെ പിന്നീട് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കി. കഴിഞ്ഞ 25നാണ് മൂവരും ദുബായിൽ നിന്ന് തിരിച്ചെത്തിയത്. ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇത് പാലിക്കാതെ നേരെ വീട്ടിലേക്ക് പോകുകയായിരുന്നു.

സൽമാൻ സംഘടിപ്പിച്ച പിറന്നാൾ ആഘോഷങ്ങളിലും ഇവർ പങ്കെടുത്തു. നിരവധിപ്പേരുമായി ഇവർക്ക് സമ്പർക്കമുണ്ടായിരിക്കാമെന്ന് ബ്രിഹാൻ മുംബയ് മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

യു.കെയിൽ നിന്നും യു.എ.ഇയിൽ നിന്നും എത്തുന്നവർ കൊവിഡ് നെഗറ്റീവ് ആണെങ്കിലും 7 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം.