തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്‌ത തമിഴ് സാഹിത്യകാരനുമായ ആ മാധവൻ തിരുവനന്തപുരത്ത് അന്തരിച്ചു. 87 വയസായിരുന്നു. 25 ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. ചാല തെരുവിൽ പാത്രക്കട നടത്തിയിരുന്ന മാധവന്റെ കഥാ പരിസരവും ചാലയും അതിന്റെ ചുറ്റുപാടുമായിരുന്നു.
തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ നാളെ രാവിലെ നടക്കും.