south-afric-cricket

ജോഹന്നാസ്ബർഗ് : ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി. ജോഹന്നാസ്ബർഗിൽ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ലങ്ക 157 റൺസിന് പുറത്തായിരുന്നു.ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 302 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ലങ്ക 211ന് പുറത്തായതോടെ മൂന്നാം ദിവസം 67 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ വിക്കറ്റ് നഷ്ടം കൂടാതെ വിജയത്തിലെത്തി. ആദ്യ ഇന്നിംഗ്സിൽ 127 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഡീൻ എൽഗാറാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.