ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മുൻപിൽ നിൽക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ലിവർപൂലിനെ ഒറ്റഗോളിന് മലർത്തിയടിച്ച് സതാംപ്ടൺ.കഴിഞ്ഞരാത്രി സതാംപ്ടണിന്റെ തട്ടകമായ സെന്റ് മേരീസ് സ്റ്റേഡിയത്തിൽനടന്ന മത്സരത്തിലാണ് സതാംപ്ടൺ അട്ടിമറി വിജയം നേടിയത്. കളി തുടങ്ങി രണ്ടാം മിനിട്ടിൽത്തന്നെ സ്ട്രൈക്കർ ഡാനി ഇംഗ്സ് നേടിയ ഗോളാണ് സതാംപ്ടണിന്റെ വിജയത്തിന് കാരണമായത്. ഇംഗ്സിന്റെ 50-ാം പ്രിമിയർ ലീഗ് ഗോളായിരുന്നു ഇത്.