ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം വന്ന കൊവിഡ് വൈറസിനെ ചെറുക്കാൻ നിലവിൽ വികസിപ്പിച്ചെടുത്ത വാക്സിനുകൾക്ക് കഴിയില്ലെന്ന് ബ്രിട്ടൺ സർക്കാരിന്റെ ശാസ്ത്രോപദേശകരിൽ ഒരാൾ അറിയിച്ചതായി ഐ.ടി.വി എഡിറ്റർ റോബർട്ട് പെസ്റ്റൺ അറിയിച്ചു. കൊറോണവൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കും ആശങ്ക അറിയിച്ചിരുന്നു..
ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും പുതിയ കൊറോണ വകഭേദങ്ങൾ കണ്ടെത്തിയതിനൊപ്പം തന്നെ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവും ആഗോളതലത്തിൽ കൊവിഡ് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണവൈറസ് കൂടുതൽ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നാണ് കണ്ടെത്തൽ.