uno

വാഷിംഗ്ടൺ: കഴിഞ്ഞ ആഴ്ച ഹവായി ദ്വീപിലെ ജനങ്ങൾ കടലിന് മുകളിലൂടെ മിന്നായംപോലെ എന്തോ ഒന്ന് വരുന്നതും അത് കടലിൽ തകർന്ന് വീഴുന്നതും കണ്ടും. എന്നാൽ അത് എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ. അന്യഗ്രഹജീവിയോണോ സങ്കേതിക തകരാറിൽ പിടയുന്ന വിമാനമാണോ എന്നും തുടങ്ങി നിരവധി അഭ്യുഹങ്ങളാണ് ഉയരുന്നത്.. കടലിന് മുകളിലൂടെ മിന്നായം പോലെ പോകുന്ന വസ്ഥുവിനെക്കണ്ട ഒരു വ്യക്തി ഉടൻ പൊലീസിനെ അറിയിച്ചു. ഒപ്പം ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. നീലനിറത്തിലുള്ള ഒരു വസ്ഥു ഏറെ നേരം ആകാശത്ത് അതിവേഗം സഞ്ചരിക്കുന്നത് ദൃശ്യത്തിൽ കാണാൻ കഴിയും. എന്നാൽ വിഷയത്തിൽ അമേരിക്കൻ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇടപെട്ടെങ്കിലും കൃത്യമായ മറുപടി നൽകിയിട്ടില്ല. ഒപ്പം സംഭവം പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.