തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആയി സർക്കാർ നിയമിച്ച ചിന്താ ജെറോം നാളിതുവരെ ശമ്പളയിനത്തിൽ കെെപ്പറ്റിയത് 37 ലക്ഷത്തിൽ അധികം രൂപ.2016ൽ സ്ഥാനമേറ്റത് മുതൽ ശമ്പളയിനതത്തിൽ മാത്രം 37,27,200 രൂപയാണ് സർക്കാർ നൽകിയത്. ട്രാവൽ അലവൻസ് ഇനത്തിൽ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്സന് നാളിതുവരെ ശമ്പളയിനത്തിൽ നൽകിയ രൂപയുടെ കണക്കുകൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ രേഖയിലാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്താ ജെറോമിന് ലക്ഷങ്ങൾ ശമ്പളം നൽകിയതായി കാണപ്പെടുന്നത്.
വിവരാവകാശ രേഖപ്രകാരം യുവജന കമ്മീഷന്‍ ചെയര്‍പേഴ്സൺ 2019 ഫെബ്രുവരി 12,13 തീയതികളിൽ ജർമ്മനിയിൽ വച്ച് ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച സയൻസ് പോളിസി വർക്ക് ഷോപ്പിൽ പങ്കെടുത്തിട്ടുണ്ട്. കമ്മീഷന്‍ അദ്ധ്യക്ഷയെന്ന നിലയിൽ സർക്കാർ ചിലവിൽ മറ്റു വിദേശ യാത്രകൾ നടത്തിയിട്ടില്ലെന്നും വിവരാവകാശ പ്രകാരം നൽകിയ രേഖയിൽ വ്യക്തമാക്കുന്നു.