ന്യൂഡൽഹി : ഈ മാസം ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരുന്ന സമ്മർ സിരീസ് ബഹുരാഷ്ട്ര പരമ്പരയിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറി. ദക്ഷിണാഫ്രിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ടീം യാത്ര റദ്ദാക്കിയത്. ഇന്ത്യ,ബെൽജിയം,ബ്രിട്ടൻ,ഫ്രാൻസ് തുടങ്ങിയ ടീമുകളാണ് പരമ്പരയിൽ ഇന്ത്യയെക്കൂടാതെ പങ്കെടുക്കാനിരുന്നത്.