വാഷിംഗ്ടൺ: 2020ൽ ഏറ്റവും വലിയ ചാരിറ്റി പ്രവർത്തനം നടത്തിയത് ആമസോണിന്റെ സ്ഥാപകനും സി..ഇ..ഒയുമായ ജെഫ് ബെസോസ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാൻ സഹായിക്കുന്നതിന് 10 ബില്യൺ ഡോളറാണ് ഇദ്ദേഹം സംഭാവന നൽകിയത്.. ദി ക്രോണിക്കിൾ ഒഫ് ഫിലാൻട്രോപ്പിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്.
ബെസോസിന് ഏകദേശം 188 ബില്യൺ ഡോളർ അസ്ഥിയുണ്ടെന്നാണ് ഫോബ്സ് മാഗസീന്റെ റിപ്പോർട്ടിൽ പറയുന്നത്..
ഫോബ്സ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 188 ബില്യൺ ഡോളർ ആണ് ബെസോസിന്റെ ആസ്തി. ബെസോസിന്റെ ‘ബെസോസ് എർത്ത് ഫണ്ട്’ വഴി ഇതുവരെ 16 ഗ്രൂപ്പുകൾക്ക് 790 മില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും 2020 മാർച്ച് 18 മുതൽ ഡിസംബർ 7 വരെ ബെസോസിന്റെ സ്വത്ത് 113 ബില്യൺ മുതൽ 184 ബില്യൺ വരെ ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു..