സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബെവ്‌കോ സർക്കാരിന് ശുപാർശ നൽകി. മദ്യ കമ്പനികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ശുപാർശ. ഇതു നടപ്പായാൽ സംസ്ഥാനത്ത് മദ്യവില ലിറ്ററിന് 100 രൂപ വരെയെങ്കിലും കൂടിയേക്കും.