norway

നോർവേ: കഴിഞ്ഞ 30ന് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർ മരിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് മേധാവി ഈഡ മെൽബോ ഒയിസ്റ്റീസ് അറിയിച്ചു. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നിരുന്നു. മണ്ണിനടിയിൽ നിന്ന് ഏഴ്പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. ഇനിയും കണ്ടെത്താനുള്ള മൂന്ന് പേരെ രക്ഷപെടുത്താൻ കഴിയുമെന്നാണ് കരുതിയത്. എന്നാൽ ഈ പ്രതീക്ഷ ഉപേക്ഷിക്കുകയാണ്. മണ്ണിടിച്ചിലിൽ കാണാതായവർ മരിച്ചിട്ടുണ്ടാകാമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നോർവേ തലസ്ഥാനത്തിനടുത്ത് 25 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന അസ്കി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മൂന്ന് പുരുഷന്മാരും ആണ് മരിച്ചത്. ഇതിൽ രണ്ട് വയസുള്ള കുട്ടിയും അച്ഛനും ഉൾപ്പെടും.