തിരുവനന്തപുരം: നഗരസഭാ ഭരണത്തിനിടയിലും പരീക്ഷാ ചൂടിൽപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നാളെ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ കണക്ക് പരീക്ഷയാണ് മേയർക്ക് എഴുതാനുള്ളത്.
പരീക്ഷയ്ക്ക് റിവിഷൻ നടത്തുന്നതിനായി മേയർ ഇന്ന് കോളേജിലെത്തി ടീച്ചർമാരെ കാണുകയും ചെയ്തു. പക്ഷെ ക്‌ളാസില്ലാത്തതിനാൽ തന്റെ കൂട്ടുകാരെയൊന്നും കാണാൻ മേയറിന് സാധിച്ചില്ല.
കോളേജിലെത്തിയ മേയർ അദ്ധ്യാപകരുടെ സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട് തന്റെ ടീച്ചറിനെ കാണുകയും നാളത്തെ പരീക്ഷയ്ക്കായി ശ്രദ്ധ പുലർത്തേണ്ട പാഠഭാഗങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
തുടർന്ന് റിവിഷൻ കഴിഞ്ഞ് അൽപ്പനേരം തനിക്ക് ഏറെ പ്രിയപ്പെട്ട ആൾ സെയിന്റ്സ് കോളേജിൽ അൽപ്പനേരം ചിലവഴിച്ച ശേഷമാണ് പരീക്ഷയ്ക്ക് മുൻപുള്ള മേയർ ചുമതലയുടെ തിരക്കുകളിലേക്ക് ആര്യ മടങ്ങിയത്.