interpol

ടെഹ്റാൻ: യു.എസ് പ്രസിഡന്റ് ട്രംപിനെതിരെ ഇന്റർപോൾ ‘റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ജുഡീഷ്യൽ വക്താവ് ഗൊലാംഹൊസൈൻ ഇസ്മായിൽ ആവശ്യപ്പെട്ടു. ഡോണൾഡ് ട്രംപ് ഉൾപ്പെടെ 47 അമേരിക്കൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യം. ജനറൽ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ഇറാൻ ആവശ്യപ്പെട്ടത്. രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ ആരോപണം. രണ്ടാം തവണയാണ് ഇറാൻ ഇന്റർപോളിനോട് ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ ടെഹ്റാൻ പ്രോസിക്യൂട്ടർ ട്രംപിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.എന്നാൽ ഇറാന്റെ ആവശ്യം ഫ്രാൻസ് ആസ്ഥാനമായ ഇന്റർപോൾ തള്ളി. രാഷ്ട്രീയവും സൈനികവും മതപരവും വംശീയവുമായ വിഷയങ്ങളിൽ ഇടപെടാൻ ഇന്റർപോളിന് സാധിക്കില്ലെന്ന് അറിയിച്ചു.