ടെഹ്റാൻ: ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിൽ വീണ്ടും യുറേനിയം സമ്പുഷ്ടീകരണം തുടങ്ങിയതാടിയി ഇറാൻ അധികർതർ വ്യക്തമാക്കി. പ്ലാന്റിൽ ഇതുമായി ബന്ധപ്പെട്ട പ്രക്രീയകൾ ആരംഭിച്ചതായും ആഗോള ന്യൂക്ലിയർ വാച്ച്ഡോഗ് സ്ഥിരീകരിച്ചു. 20 ശതമാനം സമ്പുഷ്ടീകരണമാണ് നടക്കുന്നത്. ആയുധ ഗ്രേഡ് യുറേനിയം 90ശതമാനം പരിശുദ്ധമാണ്. സമ്പുഷ്ടമായ യുറേനിയം റിയാക്ടർ ഇന്ധനം മാത്രമല്ല ന്യൂക്ലിയർ ബോംബുകളും നിർമ്മിക്കാൻ ഉപയോഗിക്കാം.
ഇതോടെ, 2015 ലോകശക്തികളുമായി ഒപ്പുവെച്ച കരാറിൽനിന്ന് ഒരടികൂടി ഇറാൻ പിൻവാങ്ങുന്നതായി വ്യക്തമായി. സമ്പുഷ്ടീകരണം പുനരാരംഭിക്കുന്നതായി യു.എൻ ആണവ ഊർജ ഏജൻസിയെ അറിയിച്ചിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്ന ഭീതിയിൽ ലോകരാജ്യങ്ങൾ.