കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്
എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച നവജാതശിശു മരിച്ചു. അണുബാധയെ തുടർന്ന് ഇന്ന് വെെകിട്ടോടെയാണ് കുട്ടി മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേയ്ക്കു മാറ്റി.
കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിനു സമീപത്തുനിന്ന് ഇന്ന് രാവിലെയാണ് രണ്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി എസ്.എ.ടിയിലേയ്ക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു.നാളെ സംസ്‌കാരം നടത്തും.അതേസമയം
നവജാതശിശുവിനെ ഉപേക്ഷിച്ചവർക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.