
ബെയ്ജിങ്: ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള 'ചൈന ഹുവറോങ് അസറ്റ് മാനേജ്മെന്റ് കമ്പനി' മുൻ ചെയർമാൻ ലായ് സിയോമിന് (58) കോടതി വധശിക്ഷ വിധിച്ചു.
അഴിമതിയും ബഹുഭാര്യത്വവുമാണ് ഇയാൾക്കെതിരായി കോടതി കണ്ടെത്തിയ കുറ്റങ്ങൾ. സിയോമിന്റെ രാഷ്ട്രീയ അവകാശങ്ങൾ റദ്ദാക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഇയാൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പദവി ദുരുപയോഗം ചെയ്ത് അനധികൃത സഹായങ്ങൾ നൽകി 276 ദശലക്ഷം യു.എസ് ഡോളറിന് തുല്യമായ കോഴയാണ് കൈപ്പറ്റിയതെന്ന് വിധിയിൽ പറഞ്ഞു.