ഹോചിമിൻ സിറ്റി: ഭരണകൂടത്തിനെതിരായ വാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് വിയറ്റ്നാം കോടതി മൂന്ന് മാദ്ധ്യമ പ്രവർത്തകർക്ക് തടവുശിക്ഷ വിധിച്ചു. 11 മുതൽ 15 വർഷം വരെയാണ് ശിക്ഷ കാലാവധി. മൂന്നുപേരും 'വിയറ്റ്നാം സ്വതന്ത്ര മാദ്ധ്യമ പ്രവർത്തക അസോസിയേഷൻ' (ഐ.ജെ.എ.വി.എൻ) നേതാക്കളാണ്.
ഹോചിമിൻ സിറ്റി പീപിൾസ് കോടതിയുടേതാണ് വിധി. സർക്കാറിനെതിരെ വ്യാജവിവരങ്ങളും വളച്ചൊടിച്ച വാർത്തകളും പ്രചരിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. തങ്ങളുടെ വാദം കോടതി പരിഗണിച്ചില്ലെന്ന് ശിക്ഷയ്ക്ക് വിധേയരായവരിൽ ഒരാളായ ദാങ് ദിൻ മാൻ പറഞ്ഞു.