pneumonia

വൃദ്ധർക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന രോഗമാണ് ന്യുമോണിയ. പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം കുറയുന്നതിനാലാണ് ന്യുമോണിയ വേഗത്തിൽ ആക്രമിക്കുന്നത്. പനിയും കഫക്കെട്ടും ചുമയുമൊക്കെ ആദ്യഘട്ടത്തിൽ പലരും അവഗണിക്കാറുണ്ട്. ഇത്തരക്കാർക്ക് വളരെ വേഗത്തിൽ തന്നെ അപകടകാരിയായി മാറുന്ന രോഗവുമാണ് ന്യുമോണിയ.

ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിലൂടെ ന്യുമോണിയയെ പ്രതിരോധിക്കാം. മുതിർന്നവരിൽ ഉണ്ടാകുന്ന കഠിനമായ ചുമ ന്യുമോണിയയുടെ പ്രധാന ലക്ഷണമാണ്. ശ്വാസകോശത്തിൽ മ്യൂക്കസ് അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കുന്ന ചിലതരം ന്യുമോണിയയുമുണ്ട്.

ഇതിനെ തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ ചികിത്സിച്ച് മാറ്റാം. പ്രായമായവർ ചെറിയ പനിയെപ്പോലും അവഗണിക്കാതെ വൈദ്യസഹായം തേടേണ്ടതാണ്. ചുമ സ്വയം ചികിത്സിച്ച് മാറ്രാമെന്ന് കരുതുന്നത് അപകടമാണ്. ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധമുട്ട്, നെഞ്ചുവേദന എന്നിവയെല്ലാം ന്യുമോണിയയുടെ ലക്ഷണങ്ങളാണ്. ഇവയെ അവഗണിക്കാതെ വൈദ്യസഹായം തേടുക.