covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റ കണക്കുപ്രകാരം ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. 18,74,307 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി പതിനഞ്ച് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,03,75,478 ആയി ഉയർന്നു.നിലവിൽ 2,24,557 പേരാണ് ചികിത്സയിലുള്ളത്. 1,50,151 പേർ മരിച്ചു. തൊണ്ണൂറ്റിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 96.32 ശതമാനമായി വർദ്ധിച്ചു.

രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. രാജ്യത്ത് രണ്ട് കോടി പതിനഞ്ച് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 3.65 ലക്ഷം പിന്നിട്ടു. ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേർ സുഖം പ്രാപിച്ചു.


ബ്രസീലിൽ എഴുപത്തിയെട്ട് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,97,777 പേർ മരിച്ചു. അറുപത്തിയൊമ്പത് ലക്ഷം പേർ സുഖം പ്രാപിച്ചു. റഷ്യയിൽ മുപ്പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.


കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത ബ്രിട്ടനിൽ രോഗവ്യാപനം രൂക്ഷമാകുകയാണ്. പ്രതിദിനം അമ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ഇരുപത്തേഴ് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 76,305 ആയി ഉയർന്നു.