കാസർകോട്: കാട്ടുകുക്കെയിൽ ഒന്നരവയസുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പെർളത്തടുക്ക സ്വദേശി ശാരദ(25) യാണ് അറസ്റ്റിലായത്.ഡിസംബർ നാലിനാണ് കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുടുംബവഴക്കിനെ തുടർന്ന് ഒന്നരവയസുകാരനെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ശാരദ പൊലീസിനോട് പറഞ്ഞു. കുട്ടി ശാരദയുടെ കയ്യിൽ നിന്ന്
കിണറ്റിൽ വീണതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റിൽ എറിഞ്ഞതാകാമെന്ന് കണ്ടെത്തിയത്. തുട ർന്ന് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.