vadakara-godown-

കണ്ണൂർ: വടകര ലോകനാർനാർക്കാവിന് സമീപത്തെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഗോഡൗണിന് തീപിടിച്ചു. മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ബുധനാഴ്‌ച പുലർച്ചെയാണ് തിപീടിത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങൾ കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. രാവിലെ നടക്കാനിറങ്ങിയവരാണ് തീപിടിത്തം കണ്ട് ഫയർഫോഴ്‌സ് അധികൃതരെ വിവരം അറിയിച്ചത്.