cpm

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളത്തുണ്ടായ ദയനീയ തോൽവിക്ക് പിന്നാലെ സി പി എം ഏരിയ സെക്രട്ടറി ഇ ഫസലിനെ മാറ്റി‌. സംഘടന വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

2015ൽ 15 സീറ്റുകൾ നേടിയാണ് സി പി എം പന്തളം നഗരസഭ ഭരണം പിടിച്ചത്. ഇത്തവണ ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബി ജെ പി നഗരസഭ ഭരണം പിടിക്കുകയായിരുന്നു. തിരിച്ചടിയെ തുടർന്ന് പാർട്ടി നടത്തിയ പരിശോധനയിലാണ് സംഘടന തലത്തിലെ വീഴ്‌ച കണ്ടെത്തിയത്.

ശബരിമല വിവാദത്തിന് പിന്നാലെ ഭൂരിപക്ഷ സമുദായ വോട്ടുകൾ ബി ജെ പിയിലേക്ക് ഒഴുകിയത് തടയാൻ സംഘടന തലത്തിൽ ആയില്ലെന്നാണ് പ്രധാന വിമർശനം. സംസ്ഥാന സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഫസലിനെ സ്ഥാനത്ത് നിന്നും നീക്കിയത്. തത്ക്കാലം ജില്ലാ കമ്മിറ്റിയംഗം ഹർഷകുമാറിനാണ് ഏരിയ സെക്രട്ടറിയുടെ ചുമതല.