kiger

റെനോയുടെ പുതിയ എസ്.യു.വി കൈഗർ ഈ മാസം 28ന് വിപണിയിലെത്തും. ഇന്ത്യയിലെത്തിയ ശേഷമായിരിക്കും മറ്റു രാജ്യങ്ങളിൽ കൈഗറിനെ കമ്പനി വിൽപ്പനയ്‌ക്കെത്തിക്കുക. കഴിഞ്ഞ നവംബറിൽ അവതരിപ്പിച്ച വാഹനം പുതുവർഷത്തിൽ ആദ്യം തന്നെ എത്തുമെന്ന് റെനോ സൂചിപ്പിച്ചിരുന്നു. കൺസെപ്ട് മോഡലിന്റെ ഡിസൈനിനോട് 80 ശതമാനത്തോളം സാമ്യമുണ്ടാകും ഈ മോഡലിനും. റെനോയുടെ എം.പി.വിയായ ടൈഗറിന് സമാനമായ ഇന്റീരിയറായിരിക്കും കൈഗറിന്റേതും. മാരുതി സുസുക്കി വിറ്റാരെ ബ്രീസ, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റി, നിസാൻ മാഗ്നെറ്റ് ഒക്കെയാകും കൈഗറിന്റെ എതിരാളികൾ.