ടാറ്റയുടെ പുതിയ എസ്.യു.വി ഗ്രാവിറ്റാസ് റിപബ്ലിക് ദിനത്തിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം പുറത്തിറക്കാനിരുന്ന വാഹനം കൊവിഡ് പ്രതിസന്ധികാരണമാണ് വൈകിയത്. ആറ്, ഏഴ് സീറ്റിംഗ് ഓപ്ഷനുകളിൽ എത്തുന്ന വാഹനത്തിന്റെ വിലയും അവതരണവേളയിലാകും പ്രഖ്യാപിക്കുക. എങ്കിലും 13 ലക്ഷം രൂപ മുതലാവും ഷോറൂം വിലയെന്നാണു പ്രതീക്ഷ. ഡിസൈനിൽ ഹാരിയർ എസ്.യു.വിയുമായി ഏറെ സാമ്യമുള്ള വാഹനമാണ് ഗ്രാവിറ്റാസ്. മൂന്നു നിരകളിലായി ആറും ഏഴും സീറ്റുള്ള വകഭേദങ്ങളിൽ വാഹനം ലഭ്യമാകും.