feast-movie

'ഫീസ്റ്റ്' എന്ന ഫിക്ഷൻ ഷോർട്ട് ഫിലിം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഐനസ് എന്റർടൈയിൻമെന്റിന്റെ ബാനറിൽ അരുൺ മോഹനാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.ജനുവരി ഒന്നിനാണ് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തത്.

വ്യത്യസ്തമായ ആശയവും വേറിട്ട അവതരണവുമാണ് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. എഡിറ്റിംഗ് അനൂപ് മോഹനും, സംഗീതം ജയസൂര്യയുമാണ് നിർവഹിച്ചിരിക്കുന്നത്. അഭിറാം, ആനന്ദ്, അമൽ, അക്ഷയ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.