ഹോണ്ടയുടെ ഷൈൻ മോട്ടോർ ബൈക്ക് ഇന്ത്യയിലെത്തിയിട്ട് പതിനാല് വർഷം പിന്നിടുന്നു. 2006 ൽ രാജ്യത്ത് അവതരിപ്പിച്ച വാഹനത്തിന് ഇന്ന് 90 ലക്ഷം ഉപഭോക്താക്കളുണ്ട്. രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന 125 സിസി ബൈക്കും ഷൈനാണ്. വിപണയിലെത്തി രണ്ട് വർഷത്തിനുള്ളിൽ തന്നെ ഏറ്റവുമധികം വിൽക്കപ്പെടുന്ന 125 സി.സി. മോട്ടോർ സൈക്കിൾ എന്ന ബഹുമതിയും ഷൈൻ സ്വന്തമാക്കിയിരുന്നു.