syamala

കൊച്ചി: എറണാകുളം പിറവത്ത് അമ്പത്തിനാലുകാരിയെ വെട്ടിക്കൊന്നു. വട്ടപ്പറമ്പിൽ കെ പി ശ്യാമളയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുളള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.