11-kids

വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോ സ്വദേശികളും ദമ്പതികളുമായ ക്രിസ് റോജേഴ്സിന്റേയും കോട്നി റോജോഴ്സിന്റേയും ജീവിതത്തിൽ 11 മാലാഖക്കുട്ടികളുണ്ട്. അതായത്, 10 വർഷത്തെ വൈവാഹിക ജീവിതത്തിനിടയിൽ ഇവർ 11 കുട്ടികളുടെ അച്ഛനമ്മമാരായി. കഴിഞ്ഞ വർഷം നവംബറിലാണ് പതിനൊന്നാമത്തെ കുഞ്ഞായ കാരിസ് ജനിക്കുന്നത്.

കാരിസിനെ പ്രസവിക്കുമ്പോൾ സങ്കീർണതകൾ നേരിട്ടെങ്കിലും റോജേഴ്സ് ദമ്പതിമാർ പിന്തിരിയാൻ തയ്യാറല്ല. 12ാമതും ഗർഭം ധരിക്കുമെന്ന് കോട്നി പറയുന്നു. വീട്ടിലെ അംഗങ്ങൾക്ക് ഭക്ഷണത്തിന് വേണ്ടി മാത്രം ഒരു മാസം 1,200 ഡോളർ ചെലവാകും. അതുകൊണ്ട് തന്നെ ഇവർ മക്കൾക്ക് ഹോം സ്കൂളിംഗ് വഴിയാണ് വിദ്യാഭ്യാസം നൽകുന്നത്. മുതിർന്ന കുട്ടികളുടെ വസ്ത്രങ്ങൾ ചെറിയവർക്ക് നൽകുന്നതിലൂടെയും പണം ലാഭിക്കുന്നു. ഭർത്താവിന്റെ കുടുംബത്തിൽ പത്ത് മക്കളാണ് ഉള്ളത്.പത്ത് മക്കളിൽ മുതിർന്നയാളാണ് എന്റെ ഭർത്താവ്. വിവാഹത്തിന് മുൻപ് തന്നെ നമുക്കും കൂടുതൽ മക്കൾ വേണമെന്ന് അദ്ദേഹം എന്നോട് തമാശയ്ക്ക് പറയാറുണ്ടായിരുന്നു. ഞങ്ങൾക്ക് 12 കുട്ടികൾ വേണമെന്നാണ് ആഗ്രഹം. 14 പേരടങ്ങിയ കുടുംബം' കോട്നി പറയുന്നു.

എന്റെ ഉള്ളിൽ മറ്റൊരാൾ വളരുന്നത് ഞാൻ ഇഷ്ടപ്പെടുന്നു, അവർ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുകയും പേരുകൾ തെരഞ്ഞെടുക്കുന്നതുമെല്ലാം സന്തോഷമുള്ള കാര്യമാണ്. ഞങ്ങളുടെ പള്ളിയിൽ ഇത്രയധികം കുട്ടികളുള്ള അമ്മ ഞാൻ മാത്രമാണ്. ഗുളിക കഴിച്ചുള്ള ജനന നിയന്ത്രണ സംവിധാനങ്ങളിലൊന്നും എനിക്ക് താത്പ്പര്യമുണ്ടായിരുന്നില്ല.ഒരു വലിയ കുടുംബം ഉണ്ടാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.' കോട്നി പറഞ്ഞു നിറുത്തി.

(കുട്ടികളുടെ പേര്, ജനനദിവസം, വർഷം)

​ ​ക്ലി​ന്റ് ​-​ ​മാ​ർ​ച്ച് 13,​ 2010
​ ​ക്ലേ​ ​-​ ​ജൂ​ലാ​യ് 26,​ 2011
​ ​കേ​ഡ് ​-​ ​സെ​പ്തം​ബ​ർ​ 16,​ 2012
​ ​കാ​ലി​ ​-​ ​ജൂ​ലാ​യ് 25,​ 2013
​ ​കാ​ഷ് ​-​ ​ഒ​ക്ടോ​ബ​ർ​ 24,​ 2014
​ ​കോ​ൾ​ട്ട് ,​ ​കേ​സ് ​-​ ​സെ​പ്തം​ബ​ർ​ 12,​ 2015
​ ​കെ​ലേ​ന​ ​-​ ​മെ​യ് ​ഒ​ൻ​പ​ത്,​ 2017
​ ​കോ​രാ​ലി​ ​-​ ​ജൂ​ൺ​ ​ആ​റ്,​ 2018
​ ​കെ​യ്ഡി​ ​-​ ​ജൂ​ലാ​യ് 10,​ 2019
​ ​കാ​രി​സ് ​-​ ​ന​വം​ബ​ർ​ 29,​ 2020