aa

വിജയ് ആന്റണിയെ നായകനാക്കി ആനന്ദകൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടിയിൽ ഒരുവൻ എന്ന ചിത്രത്തിൽ സൂരജ് പോപ്സ് പ്രതിനായകനായി എത്തുന്നു.ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ് സിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് സൂരജ് പോപ് സ് . തെലുങ്ക്, കന്നട, മലയാളം , ഹിന്ദി എന്നീ ഭാഷകളിലാണ് വിജയ് ആന്റണി ചിത്രം എത്തുന്നത്. മലയാളത്തിൽ വിജയരാഘവൻ എന്ന പേരിലാണ് റിലീസ് ചെയ്യുക. ആത്മികയാണ് നായിക. ഇൻഫിനിറ്റി ഫിലിംസ് വെൻചേർസ് അവതരിപ്പിക്കുന്ന ചേണ്ടൂർ ഫിലിം ഇന്റർനാഷണലിന്റെയും ടി.ഡി രാജയുടെയും ബാനറിൽ ടി. ഡി രാജയും ഡി. ആർ. സഞ്ജയ് കുമാറും ചേർന്നാണ് നിർമിക്കുന്നത്.