ലണ്ടൻ: ജനിതകമാറ്റം വന്ന കൊവിഡ് പടരുന്നത് മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം താൽകാലികമായി നിറുത്തിവച്ചു. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 20 വരെ പ്രവർത്തനങ്ങൾ നിറുത്തിവച്ചതെന്ന് എംബസി അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി ഫെബ്രുവരി പകുതി വരെ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നതായി ബ്രിട്ടീഷ് ഭരണകൂടം ജനുവരി അഞ്ചിനാണ് പ്രഖ്യാപിച്ചത്.