ന്യൂഡൽഹി: കൊവിഡിനെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം മറ്റന്നാൾ കേരളത്തിൽ എത്തുന്നു. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെ സന്ദർശനം. എൻ.സി.ഡി.സി ഡയറക്ടർ ഡോ.എസ്.കെ.സിംഗിന്റെ നേത്വത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുന്നത്
അതേസമയം മറ്റന്നാൾ രാജ്യവ്യാപകമായി വീണ്ടും ഡ്രൈ റൺ നടത്തും. എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ.മന്ത്രാലയം അറിയിച്ചു. നാളെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്..