misty

സിയാറ്റിൽ: മുലപ്പാൽ വിതരണം ചെയ്യുന്ന മിസ്റ്റി ലാംഗ് എന്ന 37കാരിയുടെ കഥ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും മറ്റും വലിയ വാർത്തായായിരുന്നു. ഒറ്റത്തവണ തന്നെ 40 ഔൺസ് (1.18 ലിറ്റർ) മുലപ്പാൽ ചുരത്താൻ മിസ്റ്റിക്ക് സാധിക്കും. അധികമായി വരുന്ന മുലപ്പാൽ പാക്കറ്റിൽ ആക്കി വിൽക്കുകയാണ് ഏഴ് കുട്ടികളുടെ അമ്മയായ മിസ്റ്റി. എന്നാൽ , ഇപ്പോൾ കടുത്ത സൈബർ ആക്രമണമാണ് മിസ്റ്റി നേരിടുന്നത്.

കുട്ടികളുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളും മുലപ്പാൽ കൊടുക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ മിസ്റ്റി പങ്കുവച്ചിരുന്നു. എന്നാൽ, ഈ ചിത്രങ്ങൾക്ക് താഴെ ലൈംഗികച്ചുവയുള്ള കമന്റുകൾ ധാരാളമായി വരുന്നുണ്ട്. മോശം സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് മിസ്റ്റി പറയുന്നു.

എന്നാൽ, ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് മിസ്റ്റി പറയുന്നത്. പല തരത്തിൽ ഉള്ള ആളുകൾ പാലിന് തങ്ങളെ സമീപിക്കുന്നുണ്ടെന്നും മിസ്റ്റി പറയുന്നു. ചില പുരുഷന്മാർ സ്ത്രീകളെന്ന വ്യാജേന തന്നെ സമീപിക്കാറുണ്ടെന്നും മിസ്റ്റി പറയുന്നു.