devank

ദുരന്ത മുഖത്ത് അല്പംപോലും പതറാതെ തന്റെ കൈയിലുള്ള ഡ്രോണുകൊണ്ട് നാല് വിലപ്പെട്ട ജീവനുകൾ രക്ഷപ്പെടുത്തിയ ദേവാങ്ക് ആണ് തളിക്കുളത്തെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. തളിക്കുളത്ത് കടലിൽ വള്ളം തകർന്ന് കാണാതായ നാലുപേരെയാണ് ദേവാങ്ക് ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തിയത്. ബംഗളൂരുവിൽ ബിടെക്ക് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഈ 19കാരൻ.