കൊച്ചി: വരാപ്പുഴ ചവിട്ടിക്കൊലക്കേസിലെ വിചാരണ നടപടികൾ തുടങ്ങുന്നതിന്റെ ഭാഗമായി പ്രതികൾ ജനുവരി 19 ന് ഹാജരാകാൻ വിചാരണക്കോടതി സമൻസ് അയച്ചു. വരാപ്പുഴ എസ്.ഐയായിരുന്ന ദീപക്ക്, റൂറൽ എസ്.പിയുടെ പ്രത്യേക ടീമിലുണ്ടായിരുന്ന സുമേഷ്, ജിതിൻ, സന്തോഷ് എന്നിവരുൾപ്പെടെ ഒമ്പതു പ്രതികൾക്കാണ് സമൻസ് അയച്ചത്. ഈ കേസിൽ 2019 ഡിസംബർ 16നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറവൂർ നന്ത്യാട്ടുകുന്നിലെ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയത്. ഒരു വർഷം കഴിഞ്ഞിട്ടും വിചാരണ നടപടികൾ തുടങ്ങിയിരുന്നില്ല. ഒമ്പതുതവണ മജിസ്ട്രേട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും നടപടി പൂർത്തിയാക്കി സെഷൻസ് കോടതിക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. ജനുവരി 19നു ശേഷം പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികൾ തുടങ്ങും.
2018 ഏപ്രിലിലാണ് വരാപ്പുഴ ദേവസ്വം പാടത്ത് ഷേണായ് പറമ്പിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.