മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ റിലീസിന് ഒരുങ്ങുന്നു. പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് വിവരം അറിയിച്ചത്. ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി വേഷമിടുന്നത്. കടയ്ക്കൽ ചന്ദ്രൻ മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയത്.
മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്നും വ്യക്തമാക്കുന്നു. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥനാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. ജോജു ജോർജ്, സിദ്ധിഖ്, മുരളി ഗോപി, സുദേവ് നായർ, ജഗദീഷ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Posted by Mammootty on Tuesday, 5 January 2021