ശരീരമല്ല പ്രധാനമെന്നും ശരീരഘടനയിലൂടെ ഒരാളെയും അളക്കരുതെന്നും വ്യക്തമാക്കി ബോളിവുഡ് താരത്തിന്റെ ന്യൂഡിറ്റി ഫോട്ടോഷൂട്ട്.. ബോളിവുഡ് താരം വനിത ഖരാട്ടിന്റെ ന്യൂഡിറ്റി ഫോട്ടോ ഷൂട്ട് ചിത്രമാണ് വൈറലാകുന്നത്.. 'ബോഡി പോസിറ്റിവിറ്റി' സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് താരം മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മറാത്തി താരമായ വനിത 2019ൽ പുറത്തിറങ്ങിയ ഷാഹിദ് കപൂർ ചിത്രം കബീർ സിംഗിലെ വേലക്കാരി വേഷത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
ശരീരഘടനയിലൂടെ ഒരാളെയും അളക്കരുതെന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നതെന്ന് വനിത പറയുന്നു.
അമിതവണ്ണത്തിന്റെ പേരിൽ നേരിടുന്ന വിവേചനത്തെ കുറിച്ചും വനിത പറഞ്ഞു. എപ്പോഴും ലഭിക്കുന്നത് ആന്റി, അമ്മ അല്ലെങ്കിൽ വേലക്കാരി വേഷങ്ങളാണ്. തൊഴിലിടത്തിൽ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ, ബോഡി പോസിറ്റിവിറ്റി സന്ദേശം നൽകുന്നത് സിനിമയിലെ വേഷങ്ങൾക്ക് തടസമാകുമെന്ന് കരുതുന്നില്ല. ഈ വിഷയം ഇങ്ങനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ എന്താണ് മോശമായി തോന്നുന്നതെന്നും വനിത ചോദിക്കുന്നു..