ahana

കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലായിരുന്ന യുവനടി അഹാന കൃഷ്ണ കൊവിഡ് നെഗറ്റീവായി. 20 ദിവസത്തെ ക്വറന്റീന് ശേഷം തനിക്ക് നെഗറ്റീവായെന്ന വാർത്ത താരം തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്.


20 ദിവസം നീണ്ടുനിന്ന ക്വറന്റീൻ വിജയകരമായി പൂർത്തിയാക്കിയെന്ന് പറഞ്ഞ താരം ആരാധകർക്ക് കോവിഡ് പകരാതിരിക്കാനുള്ള മാർഗ നിർദേശങ്ങളും നൽകി. മാസ്‌ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കാനും താരം ഇൻസ്റ്റയിൽ കുറിച്ചു. ഒപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നവർ എന്ന അടിക്കുറിപ്പിൽ ഉപയോഗിച്ച മരുന്നുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

മൂന്നാമത്തെ ചിത്രമായി തന്റെ ടെസ്റ്റുകൾ എടുത്ത ഡിഡിആർസി ലാബിലെ ജീവനക്കാരുടെ ചിത്രവും താരം പങ്കുവെച്ചു


കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു താരം. ഇതിനിടയിലാണ് കോവിഡ് കോവിഡ് സ്ഥിരീകരിച്ചത്.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

തന്റെ വീട്ടിൽ മലപ്പുറം സ്വദേശിയായ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരിച്ചും അഹാന നേരത്തെ രംഗത്ത് വന്നിരുന്നു. സംഭവം വളരെ വിചിത്രമായിരുന്നുവെന്നും വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഫസൽ ഉൾ അക്ബറിന് മാനസികമായ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണു താൻ കരുതുന്നതെന്നും നടി പറയുന്നു. അതേസമയം പ്രതിയുടെ പേരോ സ്ഥലമോ ആയി സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും ഇക്കാര്യത്തെ വർഗീയവത്കരിക്കരുതെന്നും അഹാന പറഞ്ഞു.