വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂർ മരവിപ്പിച്ച് ട്വിറ്റർ. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.ആവർത്തിച്ചാൽ അക്കൗണ്ട് എന്നന്നേക്കുമായി വിലക്കുമെന്ന മുന്നറിയിപ്പും ട്വിറ്റർ നൽകിയിട്ടുണ്ട്.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെ ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി യുഎസ് ക്യാപ്പിറ്റോളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും നിര്‍ത്തിവയ്ക്കുകയും, കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വാഷിംഗ്ടണിൽ കർഫ്യൂ പ്രഖ്യാപിച്ചു.
ദേശസ്നേഹമുള്ളവരാണ് പ്രതിഷേധം നടത്തുന്നതെന്നായിരുന്നു ട്രംപിൻറെ ആദ്യ പ്രതികരണം. പിന്നീട് ട്രംപ് പ്രതിഷേധക്കാരോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. കൂടാതെ ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ട്രംപ് പങ്കുവച്ച വീഡിയോ ഫേസ്ബുക്കും നീക്കം ചെയ്തു. അമേരിക്കയിൽ അരങ്ങേറിയത് കലാപമാണെന്നും, ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.