kk-ramachandran-master

കോഴിക്കോട്: മുൻമന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ 3.30നായിരുന്നു അന്ത്യം. കക്കോടിയിലുള്ള മകന്റെ വീട്ടിൽവച്ചായിരുന്നു മരണം. മൃതദേഹം ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

1995-96 കാലത്ത്‌ എകെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2004 മുതൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. ബത്തേരി, കല്‍പറ്റ മണ്ഡലങ്ങളിൽ നിന്നായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്.

കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ രാമചന്ദ്രന്‍ മാസ്റ്റര്‍ 1980ൽ ആണ് നിയമസഭയില്‍ എത്തിയത്. 2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ആരോപണങ്ങളുമായി രംഗത്ത് എത്തിയതോടെ പാർട്ടിയിൽ നിന്ന് പുറത്തായി.