shashi-taroor

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനാഘോഷം റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മഹാമാരിക്കിടയിൽ മുമ്പത്തെപ്പോലെ പരേഡ് കണ്ട് ജനങ്ങളെക്കൊണ്ട് കയ്യടിപ്പിക്കുന്ന നിരുത്തരവാദപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡിന്റെ രണ്ടാം തരംഗം മൂലം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പ്രതികരണം. 'റിപ്പബ്ലിക്ദിനത്തിൽ നമുക്ക് മുഖ്യാതിഥിയില്ല. എന്തുകൊണ്ട് നമുക്ക് ഒരുപടി മുന്നോട്ടുപോയി ആഘോഷം റദ്ദാക്കിക്കൂടാ..?' തരൂർ ട്വിറ്ററിലൂടെ ചോദിച്ചു.


ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂർ വ്യക്തമാക്കി. എന്നാൽ റിപ്പബ്ലിക് ദിനം മുമ്പുള്ളതിനേക്കാൾ ആഘോഷിക്കേണ്ട സമയമാണിതെന്നാണ് കോൺഗ്രസ് വക്താവ് അൽക ലാമ്പയുടെ പ്രതികരണം. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവുമൊക്കെ ആഘോഷിക്കണമെന്നായിരുന്നു ലാമ്പയുടെ അഭിപ്രായം.