ജീവിതത്തിൽ ചെറിയ പ്രശ്‌നങ്ങൾ വരുമ്പോൾ പോലും പതറിപ്പോകുന്ന ഒരുപാടാളുകൾ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ളവർക്ക് മാതൃകയാക്കാൻ, വെല്ലുവിളികളോട് പോരാടി ജീവിതത്തിൽ വിജയം കൈവരിച്ച നിരവധിപേർ നമ്മുടെ സമൂഹത്തിലുണ്ട്. അവരിലൊരാളാണ് മലപ്പുറം സ്വദേശി അരുൺ എന്ന അമ്പത്തിരണ്ടുകാരൻ.
ജന്മനാ കാലുകൾക്ക് ശേഷി ഇല്ല. വ്യക്തമായി സംസാരിക്കാനും സാധിക്കില്ല. എന്നാൽ ശരീരമല്ല മനസാണ് കരുത്തെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അരുൺ. വർഷങ്ങളായി അദ്ദേഹം കൃഷിപ്പണി ചെയ്യുകയാണ്. സുഹൃത്ത് നൽകിയ സ്ഥലത്ത് അമ്പത് വാഴകളാണ് ഒറ്റയ്ക്ക് വച്ചത്. ആറ് വർഷം മുമ്പ് ഊരകം പഞ്ചായത്ത് ആദരിച്ചിരുന്നു.