shortfilm

മുമ്പെങ്ങുമില്ലാത്ത വിധം സ്ത്രീകൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പട്ടാപ്പകൽ പോലും ആരും സുരക്ഷിതരല്ല എന്ന തരത്തിലേക്കാണ് പലപ്പോഴും കാര്യങ്ങൾ നടക്കാറ്. അത്തരമൊരു പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 'മറ' എന്ന ഹ്രസ്വചിത്രം ഗിരീഷ് ഇല്ലത്തുതാഴം ഒരുക്കിയിരിക്കുന്നത്.

ട്യൂഷന് പോയ മകൾ രാത്രി ആയിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് പനിക്കിടക്കയിലായിരുന്ന അമ്മ അന്വേഷിച്ചിറങ്ങുന്ന കഥയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്. മാതാപിതാക്കൾക്ക് മക്കളാണ് അവരുടെ ജീവൻ എന്ന് തിരിച്ചറിയാതെ പോകുമ്പോഴോ അവരുടെ കാര്യങ്ങൾ പ്രാധാന്യം കുറച്ച് കാണുകയോ ചെയ്യുമ്പോഴുണ്ടാകുന്ന സാഹചര്യങ്ങളിലെ പ്രതിസന്ധികളെ കുറിച്ചാണ് ഹ്രസ്വചിത്രം പ്രതിപാദിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ എന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നതായും ഹ്രസ്വചിത്രത്തിൽ പറഞ്ഞുവയ്ക്കുന്നു.

ഗിരീഷ് ഇല്ലത്തുതാഴം,​ പ്രിയ ശ്രീജിത്ത്,​ ആതിര,​ കൃഷ്ണ‌‌ വേണുഗോപാൽ,​ പ്രജീഷ് ചെലവൂർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.