ആർ. ജെ ഷാൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രത്തിൽ അനുപമ പരമേശ്വരൻ നായികയാവുന്നു. ഹക്കിം ഷാജഹാനാണ് നായകൻ. വ്യത്യസ്ത പ്രമേയവുമായി എത്തുന്ന ഹ്രസ്വ ചിത്രം റിലീസിന് മുൻപുതന്നെ തെലുങ്ക്, കന്നട ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു എന്ന പ്രത്യേകതയുണ്ട്.സ്ത്രീകേന്ദ്രീകൃതവിഷയമാണ് ചർച്ച ചെയ്യുന്നത്. മൂന്നാമിടം, കെയർ ഒാഫ് സൈറഭാനു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ആർ. ജെ ഷാൻ. ഹക്കിം ഷാജഹാനാണ് ഫ്രീഡം അറ്ര് മിഡ് നൈറ്റ് നിർമിക്കുന്നത്.