g-sudhakaran

തിരുവനന്തപുരം: വൈറ്റില പാലം അനധികൃതമായി തുറന്നതിന് പിന്നിൽ മാഫിയ സംഘമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലാരിവട്ടത്ത് അഴിമതി കാണിച്ച അതേ സംഘമാണ് ഇവിടെയും പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് പ്രൊഫഷണൽ ക്രിമിനൽ മാഫിയ പ്രവർത്തിക്കുന്നുവെന്നും ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.

കണ്ടുകൊണ്ട് നിൽക്കുന്നവരല്ല, പാലം പണിത എഞ്ചിനീയർമാരാണ് എപ്പോൾ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണ്. അവർക്ക് ആർക്കും, എത്ര പിന്തുണയുണ്ട് എന്നതൊന്നും ഞങ്ങളുടെ വിഷയമല്ല. ക്രിമിനൽ കുറ്റമാണിതെന്നും ജി സുധാകരൻ തുറന്നടിച്ചു.

ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണ്. അതേക്കുറിച്ചൊന്നും താനിപ്പോൾ പറയുന്നില്ല. പക്ഷേ, പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാൻ ചെയ്യുന്ന ഒരു പ്രൊഫഷണൽ ക്രിമിനൽ സംഘമുണ്ടിവിടെയെന്നും സുധാകരൻ ആരോപിക്കുന്നു.